കാസർകോട്: കോടികള്‍ ചെലവിട്ട് കാസര്‍കോഡ് താന്നിയടി പുഴയില്‍ നിര്‍മിച്ച തടയണ ഉപയോഗശൂന്യം. നിര്‍മാണത്തിലെ അശാസ്ത്രീയതയും ദീര്‍ഘ വീക്ഷണമില്ലായ്മയുമാണ് പദ്ധതി നാശോന്മുഖമാകാൻ കാരണം. മൂന്ന് കോടിയിലേറെ രൂപ ചെലവിട്ടാണ് ജലനിധി പദ്ധതിക്കായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ താന്നിയടി പുഴയില്‍ തടയണ നിര്‍മിച്ചത്. പുഴയിലെ ചെറിയ കുഴികളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്.
നിര്‍മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി മണൽ ചാക്കുകള്‍ കൊണ്ടുള്ള താത്ക്കാലിക തടയണ നിർമ്മിച്ചാണ് ജലം സംഭരിച്ചിരുന്നത്. ഇത് മാറ്റിയാണ് സ്ഥിരം തടയണ നിർമിക്കാൻ തീരുമാനിച്ചത്. വേനല്‍ക്കാലത്ത് പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റാതിരിക്കാനും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനുമാണ് തടയണ കൊണ്ട് ലക്ഷ്യമിട്ടതെങ്കിലും നിലവിൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതിയാണ്.