ETV Bharat / state

മതവിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ ബിജെപി ദേശീയ വക്താവ് അനിൽ ആന്‍റണിക്കെതിരെ കേസ്

Case against Anil Antony : കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തിയത്

anil antony case  Case against Anil Antony  Spreading Religious Hatred  Anil Antony  അനിൽ ആന്‍റണി  മതവിദ്വേഷ പ്രചരണം  Religious Hatred  അനിൽ ആന്‍റണിക്കെതിരെ കേസ്  വ്യാജ പ്രചരണം  False propaganda
Case Against Anil Antony For Spreading Religious Hatred
author img

By ETV Bharat Kerala Team

Published : Oct 31, 2023, 5:23 PM IST

Updated : Oct 31, 2023, 6:07 PM IST

കാസർകോട്: കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിൽ ബിജെപി ദേശീയ വക്താവ് അനിൽ ആന്‍റണിക്കെതിരെ കേസ് (Case Against Anil Antony For Spreading Religious Hatred). 153 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അനിൽ ആന്‍റണിയെ കൂടി പ്രതി ചേർത്തത്.

ഇത് സംബന്ധിച്ച് എസ് എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ.എം.ടി സിദ്ധാര്‍ത്ഥന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കോളേജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് കോളേജ് വിദ്യാർഥിനികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചരണം (False propaganda) നടത്തിയത്. ആനന്ദി നായർ എന്ന എക്‌സ്‌ ഐഡിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുസ്‌ലിം മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിന്‍റെ പേരിൽ കേരളത്തിൽ ബസിൽ ഒരു ഹിന്ദു സ്ത്രീയെ അപമാനിക്കുന്നുവെന്നായിരുന്നു വ്യാജ പ്രചരണം.

ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണിയടക്കം ഏറ്റെടുത്തത്തോടെ വിഡിയോ വൈറലാകുകയും ചെയ്‌തു. കാസർകോട് കുമ്പളയിൽ ഒരു കോളജിന് മുൻപിൽ ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് വിവാദമായത്. സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്‌സ്‌ അക്കൗണ്ടാണ് ആദ്യമായി പ്രചരണം തുടങ്ങിയത്. പിന്നീട് അനിൽ ആന്‍റണി പോസ്റ്റ്‌ ഡിലീറ്റ് ചെയ്‌തിരുന്നു.

കാസർകോട് കുമ്പള ഖാൻസ കോളജിലെ വിദ്യാർഥികൾ കോളേജിന് മുൻപിൽ ബസ് സ്റ്റോപ്പ്‌ വേണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലി ബസിലുണ്ടായ തർക്കമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. കോളേജിന് മുന്നിൽ ബസ് സ്റ്റോപ്പിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സ്റ്റോപ്പ്‌ ഇല്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ പൊലിസ് ഇടപെട്ടതോടെ നിർത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് പഴയ അവസ്ഥ തന്നെ തുടർന്നു. ഇതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയതെന്ന് പറയപ്പെടുന്നു.

രാജീവ് ചന്ദ്രശേഖര്‍ വിദ്വേഷ പ്രചാരണം നടത്തിയെന്ന്‌ പരാതി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ കേസെടുത്ത് എറണാകുളം സെൻട്രല്‍ പൊലീസ്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പ്രതികരണത്തിലാണ് കേസ്. വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ഐപിസി 153,153 A,120 (o) കെ.പി ആക്‌ട്‌ തുടങ്ങി പോലീസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മതസൗഹാർദ്ദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയായിരുന്ന പ്രവർത്തനങ്ങളെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്ബുക്ക് പേജിലൂടെ 29.10.2023 തീയതി മുതൽ പലസ്‌തീൻ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി, വീഡിയോസും ടെക്സ്റ്റ് മെസ്സേജുകളായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിനെതിരെ മതസ്‌പർദ്ധ ഉണ്ടാക്കിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ALSO READ: 'തന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം, തീവ്ര ഗ്രൂപ്പുകളോട് കേരളത്തിൽ മൃദു സമീപനം'; രാജീവ് ചന്ദ്രശേഖർ

Last Updated : Oct 31, 2023, 6:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.