കാസർകോട്: കര്‍ണാടകയിലെ ഹനഗല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ കാറപകടത്തില്‍ തളങ്കര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തളങ്കര നുസ്രത് നഗറിലെ മുഹമ്മദ് (65), ഭാര്യ ആയിഷ (62) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു.
ആയിഷ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പും മുഹമ്മദ് ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഹനഗൽ താലൂക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മകൻ സിയാദ്, ഭാര്യ സജ്‌ന, മക്കളായ മുഹമ്മദ്, ആയിഷ എന്നിവർക്കാണ് പരിക്കേറ്റത്.
![car accident coupls death car accident couple dead at kasargod കാറപകടത്തില്‍ ദമ്പതികൾ മരിച്ചു കേരള വാർത്തകൾ മലയാളം വാർത്തകൾ കാറപകടം കർണാടകയിൽ മലയാളികൾ കാറപകടത്തിൽ മരിച്ചു കാറപകടത്തില്‍ കാസർകോട് സ്വദേശികൾ മരിച്ചു കാറപകടത്തിൽ നാല് പേർക്ക് പരിക്ക് സൈനുൽ ആബിദിന്‍റെ മാതാപിതാക്കൾ മരിച്ചു Zainul Abids parents are dead car accident karnataka Kasaragod citizens dead at car accident four people injured in car accident Malayalees die in car accident in Karnataka malayalam news kerala news accident news](https://etvbharatimages.akamaized.net/etvbharat/prod-images/ksd-kl2-caraccidentcouplsdeath-7210525_27122022200543_2712f_1672151743_746.jpg)
ഹുബ്ബള്ളിയിലേക്ക് തീർഥാടനത്തിനായി പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ കർണാടക ആർടിസി ബസുമായി മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. 2014ൽ കാസർകോട് എംജി റോഡിലെ ഫര്‍ണിച്ചര്‍ കടയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സൈനുൽ ആബിദിന്‍റെ മാതാപിതാക്കളാണ് അപകടത്തിൽ മരിച്ചത്.