ETV Bharat / state

കള്ളവോട്ട്; കാസർകോട്ടെ മുഴുവൻ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും - bogus vote

വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്നാണ് മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

കാസർകോട് കളളവോട്ട്
author img

By

Published : May 4, 2019, 10:59 PM IST

Updated : May 4, 2019, 11:45 PM IST

കാസര്‍കോട് : കള്ളവോട്ട് പരാതിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ 43 പ്രശ്ബനബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച നടക്കുന്ന പരിശോധനയില്‍ വെബ് കാസ്റ്റിങ് നടത്തിയ ആളുകളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും എത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ കള്ളവോട്ട് പരാതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കൂടുതല്‍ പരിശോധനകള്‍. ആരോപണങ്ങള്‍ക്കപ്പുറം കൂടുതല്‍ കള്ളവോട്ടുകള്‍ പിടിക്കപ്പെടാനും സാധ്യതയുണ്ട്. അതേ സമയം കാസർകോട് ചീമേനിയിലെ കള്ളവോട്ട് സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായി. ജില്ലാ ലോ ഓഫീസറാണ് തൃക്കരിപ്പൂർ ചീമേനി 48-ാം ബൂത്തിൽ കള്ള വോട്ട് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ലാ വരണാധികാരിയായ കലക്ടർ ബുധനാഴ്ചയ്ക്കകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.

കാസർകോട്ടെ മുഴുവൻ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും

കള്ളവോട്ട് പരാതിയില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ 43 പ്രശ്ബനബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം. ഞായറാഴ്ച നടക്കുന്ന പരിശോധനയില്‍ വെബ് കാസ്റ്റിങ് നടത്തിയ ആളുകളും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്നാണ് മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത്.നേരത്തെ കള്ളവോട്ട് പരാതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കൂടുതല്‍ പരിശോധനകള്‍. ആരോപണങ്ങള്‍ക്കപ്പുറം കൂടുതല്‍ കള്ളവോട്ടുകള്‍ പിടിക്കപ്പെടാനും സാധ്യതയുണ്ട്. അതേ സമയം കാസർഗോട് ചീമേനിയിലെ കള്ളവോട്ട് സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പങ്കിനെകുറിച്ചുള്ള അന്വേഷണം പൂർത്തിയായി. ജില്ലാ ലോ ഓഫീസറാണ് തൃക്കരിപ്പൂർ ചീമേനി 48 ആം ബൂത്തിൽ കള്ള വോട്ട് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തിയത്. നേരത്തെ കള്ളവോട്ട് പരാതിയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് കൂടെ ചേർത്താണ് റിപ്പോർട്ട്. ജില്ലാ വരണാധികാരിയായ കളക്ടർ ബുധനാഴ്ചക്കകം റിപ്പോർട്ട് മുഖ്യ തെരഞെടുപ്പ് ഓഫീസർക്ക് കൈമാറും.

ഇടിവി ഭാരത്

കാസര്‍കോട്

Last Updated : May 4, 2019, 11:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.