ETV Bharat / state

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു - latest news in kasargod

കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 2005ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്‌തിട്ടുണ്ട്. പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു.

biju kanjangad death  ബിജു കാഞ്ഞങ്ങാട് അന്തരിച്ചു  ചിത്രകാരന്‍ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു  സാഹിത്യ അക്കാദമി  അഴിച്ചുകെട്ട്  തൊട്ടുമുമ്പ് മഞ്ഞയിലയോട്  ഉച്ചമഴയിൽ  ദേശീയ കവി  kerala news updates  latest news in kasargod  live news updates
ബിജു കാഞ്ഞങ്ങാട് അന്തരിച്ചു
author img

By

Published : Mar 14, 2023, 9:40 AM IST

കാസര്‍കോട് : കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാസർകോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്നു.

അഴിച്ചുകെട്ട്, ജൂൺ, തൊട്ടുമുമ്പ് മഞ്ഞയിലയോട്, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ‍ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിതകൾ), വാക്കിന്‍റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികൾ. കവിതകൾ ഹിന്ദി, തുളു, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചിരുന്നു. മൂടാടി ദാമോദരൻ സ്‌മാരക കവിത പുരസ്‌കാരം, മഹാകവി പി സ്‌മാരക യുവകവി പ്രതിഭ അവാര്‍ഡ്, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌മാരക സാഹിത്യ പുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.