ETV Bharat / state

ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു - kasargod

യുഡിഎഫിലെ ജമീല സിദ്ദിഖിനെ പരാജയപ്പെടുത്തിയാണ് ബേബി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്.

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ബേബി ബാലകൃഷ്ണൻ  ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കാസർകോട്  കാസർകോട് ജില്ല പഞ്ചായത്ത്  Kasargod District Panchayat President  Baby Balakrishnan elected Kasargod District Panchayat President  kasargod  Baby Balakrishnan kasargod
ബേബി ബാലകൃഷ്ണൻ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു
author img

By

Published : Dec 30, 2020, 1:31 PM IST

Updated : Dec 30, 2020, 1:53 PM IST

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ ബേബി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണ സമിതിയിൽ ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് യുഡിഎഫിലെ ജമീല സിദ്ദിഖിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ രണ്ടു അംഗങ്ങൾ ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല. മടിക്കൈ ഡിവിഷനിൽ നിന്നുള്ള അംഗമാണ് ബേബി ബാലകൃഷ്ണൻ. സി ജെ സജിത്ത് ആണ് ബേബി ബാലകൃഷ്ണനെ നാമനിർദേശം ചെയ്‌തത്.

ബേബി ബാലകൃഷ്ണൻ

പൂർണമായും ജനാധിപത്യം പുലർത്തിക്കൊണ്ടു ഒറ്റക്കെട്ടായി ഭരണം നടത്തുമെന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വീക്ഷിക്കാൻ ഇടത് വലത് മുന്നണികളിലെ നേതാക്കൾ എത്തിയിരുന്നു. പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബേബിയെ ഇടത് നേതാക്കൾ ചുവന്ന ഷാൾ അണിയിച്ചു അഭിനന്ദിച്ചു. മധുര പലഹാരങ്ങളും വിതരണം ചെയ്‌തു.

Last Updated : Dec 30, 2020, 1:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.