കാസർകോട്: ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 83 പേർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വിദേശത്ത് നിന്നെത്തിയ ഒരാളും ഉൾപ്പെടുന്നു. ജില്ലയിൽ 5,336 പേരാണ് നിരീക്ഷണത്തിലുള്ളത്. 375 പേരെ കൂടി നിരീക്ഷണത്തിലാക്കി. 51 പേർ കൂടി രോഗ മുക്തരായി. കാഞ്ഞങ്ങാട് (24), കാസർകോട് (3), വലിയപറമ്പ് (10), അജാനൂർ (5), ചെമ്മനാട് (17), ചെങ്കള (1), മങ്കല്‌പടി (7), നീലേശ്വരം (1), ചെറുവത്തൂർ (1), മൊഗ്രാൽ (2), ഉദുമ (2), ബദിയടുക്ക (1), മീഞ്ച (2), പള്ളിക്കര (5), കോടോം ബേളൂർ (1), മടിക്കൈ (1) സ്വദേശികളാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ. വിദേശത്ത് നിന്നെത്തിയ വെസ്റ്റ് എളേരി സ്വദേശിയും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ അജാനൂർ സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെന്‍റിനൽ സർവേയടക്കം 1,273 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 676 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 441 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
കാസർകോട് 85 പേർക്ക് കൂടി കൊവിഡ് - കാസർകോട്
സമ്പർക്കത്തിലൂടെ 83 പേർക്ക് രോഗബാധ. 51 പേർ കൂടി രോഗമുക്തി നേടി.