കാസർകോട്: കാസർകോട് 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും, അഞ്ച് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. നാല് പേർ കൂടി രോഗമുക്തരായി. മഞ്ചേശ്വരം (10), പള്ളിക്കര (3), കാഞ്ഞങ്ങാട് (3), കോടോ ബേളൂർ (1), കാസർകോട് (9), നീലേശ്വരം(1), വോർക്കടി (11), ഉദുമ (13), കാറഡുക്ക (3), ചെമ്മനാട് (7), അജാനൂർ (7), കള്ളാർ (1), കുമ്പള (1), ചെങ്കള (1), പിലിക്കോട് (1) എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. മധുർ, കാഞ്ഞങ്ങാട് സ്വദേശികളുടെ രോഗ ഉറവിടമാണ് വ്യക്തമാകാത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നീലേശ്വരം, മഞ്ചേശ്വരം സ്വദേശികൾക്കും, വിദേശത്ത് നിന്നെത്തിയ പുല്ലൂർ പെരിയ, കാഞ്ഞങ്ങാട്, മങ്കൽപടി, മീഞ്ച, ബേഡകം സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 5245 പേരാണ് നിരീക്ഷണത്തിലുള്ളത്. 264 പേരെ പുതിയതായി നിരീക്ഷണത്തിലാക്കി. 1053 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 710 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 261 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.
കാസർകോട് 81 പേർക്ക് കൂടി കൊവിഡ്
72 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.