കാസർകോട്: അതിർത്തിയിൽ കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞു. ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. 70വയസായ രോഗിയെ കൊണ്ട് പോയ ആംബുലൻസ് തലപ്പാടി അതിർത്തിയിൽ തിരിച്ചയക്കുകയായിരുന്നു. ചികിത്സ വൈകിയതോടെ രോഗി മരണത്തിന് കീഴടങ്ങി. മഞ്ചേശ്വം സ്വദേശി പത്തുമ്മയാണ് മരിച്ചത്.
പാത്തുമ്മ സ്ഥിരമായി മംഗലാപുരത്തെ ആശുപത്രിയിലാണ് ചികിൽസിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അതിർത്തികൾ കർണാടക കൊട്ടിയടച്ചതോടെ ചികിത്സ പോലും മുടങ്ങുന്ന സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം ഗർഭിണിയായ ബിഹാർ സ്വദേശിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. ഇവർ കേരളത്തിലെ ആശുപത്രിയിലേക്ക് മടങ്ങും വഴി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു.