കണ്ണൂർ: ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ആൾതാമസമില്ലാത്ത വീടിന്‍റെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ. മായന്നൂർ കൈപ്പംകുന്നത്ത് പരേതനായ രാമകൃഷ്ണൻ മകൻ വേണുഗോപാലാണ് (38) മരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്ന ഇയാളെ രാവിലെ കാണാതാകുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ ഇയാളെ മരിച്ച് നിലയിൽ കണ്ടെത്തുകയായിരുന്നു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.