ETV Bharat / state

ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന യുവാവിന് പിന്നാലെ പൊലീസ്

author img

By

Published : Nov 10, 2020, 5:49 PM IST

. രണ്ട് തവണയാണ് പറശിനിക്കടവിലും കോൾമൊട്ടയിലെയും പമ്പുകളിൽ നിന്ന് ഇന്ദനം നിറച്ച് പണം നൽകാതെ യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ്‌ ഷോപ്പിൽ നിന്നും ഹെൽമെറ്റ് മോഷ്‌ടിച്ചതും ഇയാൾ തന്നെ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കണ്ണൂർ  തളിപ്പറമ്പ്  man drowning without paying  taliparamba  തളിപ്പറമ്പ് പൊലീസ്  പെട്രോൾ പമ്പ്
ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന യുവാവിന് പിന്നാലെ പൊലീസ്

കണ്ണൂർ: തളിപ്പറമ്പിൽ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറച്ച ശേഷം പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ട് തവണയാണ് പറശിനിക്കടവിലും കോൾമൊട്ടയിലെയും പമ്പുകളിൽ നിന്ന് ഇന്ദനം നിറച്ച് പണം നൽകാതെ യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ്‌ ഷോപ്പിൽ നിന്നും ഹെൽമെറ്റ് മോഷ്‌ടിച്ചതും ഇയാൾ തന്നെ ആണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ 24 ന് മന്നയിലെ വീ ഹെൽപ് ഹെൽമെറ്റ് ഷോപ്പിൽ നിന്നും 1800 രൂപ വിലയുള്ള ഹെൽമെറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ചശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. അതിനു ശേഷമാണു പറശ്ശിനിക്കടവിലെ പെട്രോൾ പമ്പിൽ നിന്നും 850 രൂപക്ക് ഇന്ധനം നിറച്ച് ഇതേ ബൈക്കും മോഷ്ടിച്ച ഹെൽമെറ്റുമായി പണം നൽകാതെ യുവാവ് മുങ്ങിയത്. ഇന്നലെയും സമാന രീതിയിൽ 865 രൂപക്ക് കോൾമൊട്ടയിലെ പമ്പിൽ നിന്നും ഇന്ധനം നിറച്ച് ജീവനക്കാരിയെ കബളിപ്പിച്ച് യുവാവ് ബൈക്കുമായി രക്ഷപ്പെട്ടു.

കറുപ്പും മഞ്ഞയും നിറത്തിലുള്ള പൾസർ ബൈക്കിലാണ് മൂന്ന് സംഭവങ്ങളിലും യുവാവ് എത്തിയത്. പെട്രോൾ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മന്നയിലെ വീ ഹെൽപ് ഹെൽമെറ്റ്‌ ഷോപ്പ് ഉടമ എടുത്ത ഫോട്ടോയിലും ഉള്ളത് ഒരേ ബൈക്കുമായുള്ള യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മന്നയിലെ ഒരു പെട്രോൾ പമ്പിലും ധർമശാലയിലെ ഒരു ഹോട്ടലിലും സമാന രീതിയിൽ പണം നൽകാതെ കടന്നുകളഞ്ഞ ആളെക്കുറിച്ചുള്ള പരാതിയും പൊലീസ് അന്വേഷിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.