കണ്ണൂർ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കഞ്ഞിമംഗലം സ്വദേശി ഷിയാസിനെയാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിൽ ഇൻസ്പെക്ടർ എം.ദിലീപിന്‍റെ നേതൃത്വത്തിലായിരുന്നു എക്‌സൈസ് പരിശോധന. പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
Read More: പത്തനംതിട്ടയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ
പരിയാരം മെമ്മോറിയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കുളിന് മുൻവശം റോഡരികിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തളിപ്പറമ്പ്, പരിയാരം, കുഞ്ഞിമംഗലം, കൊവ്വപ്പുറം മേഖലകളിൽ വിൽപനക്കായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ഷിയാസ്. ഇയാളുടെ സംഘത്തിലുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.