ETV Bharat / state

Woman Stabbed In Kannur | കണ്ണൂരിൽ 43 കാരിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പ്രതിയെക്കുറിച്ച് സൂചന കിട്ടിയതായി പൊലീസ് - Murder attempt

Woman was stabbed and seriously injured | എടക്കാട് സ്വദേശിനിയായ സാബിറയ്ക്കാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

Crime news  വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു  Housewife stabbed in Kannur  House wife stabbed Edakkad  housewife stabbed and injured  കണ്ണൂര്‍  Kannur news  Kannur stabbed news  Housewife stabbed  കണ്ണൂര്‍ വാർത്തകൾ  കൊലപാതക ശ്രമം  Murder attempt  Murder attempt against Housewife Kannur
Housewife was stabbed inside her house and seriously injured in Kannur Edakkad
author img

By ETV Bharat Kerala Team

Published : Sep 3, 2023, 12:55 PM IST

Updated : Sep 3, 2023, 7:29 PM IST

കണ്ണൂര്‍ : എടക്കാട് 43കാരിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എടക്കാട് യുപി സ്‌കൂളിന് സമീപം താമസിക്കുന്ന സാബിറയ്ക്കാണ് വെട്ടേറ്റത് (Woman Stabbed In Kannur). ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ആക്രമണമുണ്ടായത്. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്‌ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൂത്തുപറമ്പ് സ്വദേശി ഫയറൂസ് ആണ് സാബിറയെ വെട്ടിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കാ‌യി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ALSO READ : Man Found Dead On The Railway Track | ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നുകളഞ്ഞ ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

കോട്ടയം തലയോലപ്പറമ്പിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തലയോലപ്പറമ്പ് കാരിക്കുഴി സ്വദേശി പത്മകുമാറിനെയാണ് (57) ഓഗസ്റ്റ് 30ന് മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Man Found Dead on the Railway Track). കഴിഞ്ഞ ചൊവ്വാഴ്‌ച (ഓഗസ്റ്റ് 29) രാത്രി ഒമ്പത് മണിയോടെയാണ് തലയോലപ്പറമ്പ് സ്രാങ്കുഴി ഭാഗത്ത് താമസിക്കുന്ന വടക്കേക്കര വീട്ടിൽ തുളസിയ്‌ക്ക് (53) ഭർത്താവായ പത്മകുമാറിൽ നിന്ന് കുത്തേറ്റത്.

ഭാര്യയെ വെട്ടപ്പരിക്കേൽപ്പിച്ച ശേഷം പത്മകുമാർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ബുധനാഴ്‌ച രാവിലെയാണ് മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ പത്മകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് വർഷങ്ങളായി പത്മകുമാറും തുളസിയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. കാരിക്കോട് ഭാഗത്ത് വാടക വീട്ടിൽ മകനോടൊപ്പമായിരുന്നു പത്മകുമാർ കഴിഞ്ഞിരുന്നത്.

ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രാങ്കുഴി ഭാഗത്ത് തുളസി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എത്തിയ പത്മകുമാർ ഇവരെ കുത്തിയ ശേഷം ഓടിപ്പോവുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുത്തേറ്റ് ചോര വാർന്ന് അയൽവാസിയുടെ വീട്ടില്‍ കയറിച്ചെന്ന തുളസിയെ അവരുടെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

ALSO READ : Stabbed Death in Neendoor : മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

മദ്യപാനത്തെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചിരുന്നു. നീണ്ടൂര്‍ സ്വദേശി അശ്വിനാണ് (23) മരണപ്പെട്ടത്. അശ്വിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിരുന്നു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയിൽ ചികിത്സയിലാണ്. ഓഗസ്റ്റ് 29 രാത്രി 10 മണിക്കാണ് സംഭവം. മദ്യപിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇത് കൊലയിലേക്ക് നയിച്ചുവെന്നായിരുന്നു പൊലീസ് പറഞ്ഞത്.

Last Updated : Sep 3, 2023, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.