ETV Bharat / state

കുപ്പത്ത് കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം - തളിപ്പറമ്പ് കുപ്പം

കൃഷിഭവനുമായി ബന്ധപ്പെട്ടിട്ടും പന്നി ശല്യത്തിനെതിരെ യാതൊരു വിധ നടപടികളും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം

wild boar became threat  കാട്ടുപന്നി ശല്യം  Wild boar  കർഷകർക്ക് ഭീക്ഷണിയായി കാട്ടുപന്നി ശല്യം  തളിപ്പറമ്പ് കുപ്പം  Wild boar attack
കുപ്പത്ത് കർഷകർക്ക് ഭീക്ഷണിയായി കാട്ടുപന്നി ശല്യം
author img

By

Published : Feb 17, 2021, 10:40 PM IST

കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം രൂക്ഷം. കൃഷിഭവനുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടും പന്നി ശല്യത്തിനെതിരെ യാതൊരു വിധ നടപടികളും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കർഷകരാണ് കുപ്പത്തുള്ളത്. വർഷങ്ങളായി കർഷകർ കാട്ടുപന്നി ശല്യത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നുണ്ട്. നെല്ല്, വാഴ, കപ്പ തുടങ്ങി എല്ലാവിളകളും നിരന്തരം പന്നികൾ നശിപ്പിക്കുകയാണ്.

കുപ്പത്ത് കർഷകർക്ക് ഭീക്ഷണിയായി കാട്ടുപന്നി ശല്യം

സർക്കാരിൽ നിന്നും ലഭിക്കുന്ന അനൂകൂല്യങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നവരാണ് പ്രദേശത്തുള്ളത്. പന്നികൾ കൃഷി നശിപ്പിക്കുന്നത് കാരണം യാതൊരു ആദായവും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പന്നി ശല്യത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണമെന്നാണ് കർഷകരുടെ ആവശ്യം.

തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, വാർഡ് കൗൺസിലർ കെഎം ലത്തീഫ്, പികെ നിസാർ തുടങ്ങിയവർ കൃഷിസ്ഥലങ്ങൾ സന്ദർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.