കണ്ണൂർ: തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. തളിപ്പറമ്പ് നഗരസഭ പാലകുളങ്ങര വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എം നാരായണന്‍റെയും സുധാകരൻ.കെയുടെയും പ്രചാരണ ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
പാലകുളങ്ങര അമ്പലത്തിന് സമീപവും 8 സി റോഡിന്‍റെ സമീപവും സ്ഥാപിച്ച വലിയ ബോര്‍ഡുകള്‍ കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങളാണിതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. സംഭവത്തില്‍ പാലകുളങ്ങര യുഡിഎഫ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.