ETV Bharat / state

വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ് - മുടി മുറിച്ചു

ഓഡിറ്റോറിയത്തിലെ തിരിക്കിനിടെയാണ് പെണ്‍കുട്ടിയുടെ 20 സെന്‍റീമീറ്ററോളം മുടി മുറിച്ചുമാറ്റിയത്

പെൺകുട്ടിയുടെ മുടി മുറിച്ച് അജ്ഞാതർ  കല്യാണത്തിനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു  കരിവെള്ളൂരിൽ പെണ്‍കുട്ടിയുടെ മുടി മുറിച്ചു  trimmed girl hair attending marriage at kannur  Girl Lost hair in kannur  girl hair cut at kannur wedding auditorium
പെൺകുട്ടിയുടെ മുടി മുറിച്ച് അജ്ഞാതർ
author img

By

Published : Jan 3, 2023, 12:44 PM IST

കണ്ണൂർ: കല്യാണ ചടങ്ങിലെത്തിയ പെൺകുട്ടിയുടെ മുടി അജ്ഞാതർ മുറിച്ചു മാറ്റിയതായി പരാതി. കഴിഞ്ഞ ദിവസം കരിവെള്ളൂർ ആണൂരുള്ള ഓഡിറ്റോറിയത്തിൽ വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ 20 സെൻ്റിമീറ്ററോളം മുടിയാണ് മുറിച്ചു മാറ്റപ്പെട്ടത്. രക്ഷിതാവിൻ്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ദിവസം ആണൂരുള്ള ഓഡിറ്റോറിയത്തിൽ വിവാഹച്ചടങ്ങിനെത്തിയ 20 കാരിയായ ബിരുദ വിദ്യാർഥിനിയുടെ മുടിയാണ് തിരക്കിനിടയിൽ വച്ച് അജ്ഞാതർ മുറിച്ചു മാറ്റിയത്. ഭക്ഷണശാലയിലേക്ക് കയറുന്നതിനിടെയുള്ള തിരക്കിനിടെയാണ് മുടി നഷ്‌ടമായതെന്നാണ് കരുതുന്നത്.

പെൺകുട്ടിയും അമ്മയുമായിരുന്നു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഇരുവരും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ചതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തിരികെ ഓഡിറ്റോറിയത്തിലെത്തി അന്വേഷിച്ചപ്പോൾ ഭക്ഷണശാലയിലേക്കുള്ള പ്രവേശന കവാടത്തിനരികെ അൽപം മുടി വീണു കിടക്കുന്നതായും കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.