ETV Bharat / state

1957 ലെ ചരിത്രം ആവർത്തിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള

ഇത്തവണ സംസ്ഥാനത്ത് ജയിക്കാനായാൽ രാജ്യത്ത് ഇടതുപക്ഷത്തിന്‍റെ വളർച്ചയ്ക്ക് സഹായകരമാകും.

1957 ലെ ചരിത്രം  എസ്. രാമചന്ദ്രൻ പിള്ള  ആവർത്തിക്കും  history of 1957 will be repeated in Kerala  Ramachandran Pillai  കണ്ണൂർ
1957 ലെ ചരിത്രം കേരളത്തിൽ ആവർത്തിക്കും;എസ്. രാമചന്ദ്രൻ പിള്ള
author img

By

Published : Apr 3, 2021, 9:30 PM IST

കണ്ണൂർ: 1957ലെ പോലെ ചരിത്രം രചിക്കാൻ കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന് തുടർഭരണം നല്‍കണമെന്ന ജനങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. വി ഗോവിന്ദന്‍റെ ചാലത്തൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.

ഈ തെരഞ്ഞെടുപ്പ് അഖിലേന്ത്യ തലത്തിൽ പ്രാധാന്യം നേടും. 1957 ലെ കേരളത്തിലെ വിജയം ഇന്ത്യയിലാകെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തിയേകാൻ കാരണമായി. ഇത്തവണ കേരളത്തിൽ വിജയിക്കാനായാല്‍ രാജ്യത്ത് ഇടതുപക്ഷത്തിന്‍റെ വളർച്ചയ്ക്ക് സഹായകരമാകും. ചാലത്തൂർ ബൂത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം രഘുനാഥ് അധ്യക്ഷനായിരുന്നു . എം .വി ഗോവിന്ദൻ, പുല്ലായിക്കൊടി ചന്ദ്രൻ, കെ സന്തോഷ്‌, പി. കെ ശ്യാമള, പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.