ETV Bharat / state

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് എ.പി അബ്ദുള്ളകുട്ടി - മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം

ശിവശങ്കർ തുടങ്ങിയതെല്ലാം വിവാദമാണ്. ആ വിവാദങ്ങളാണ് സർക്കാരിനെ കുടുക്കിലാക്കിയത്. ആ ശിവശങ്കർ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായതെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.

The Chief Minister's office had a connection with the smuggling  P Abdullakutty  സ്വർണക്കടത്ത്‌  മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം  എ. പി അബ്ദുള്ളകുട്ടി
സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് എ. പി അബ്ദുള്ളകുട്ടി
author img

By

Published : Jul 8, 2020, 4:22 PM IST

Updated : Jul 8, 2020, 5:04 PM IST

കണ്ണൂർ: അന്താരാഷ്ട്ര സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ എ.പി അബ്ദുള്ളകുട്ടി. അന്താരാഷ്ട്രക്കൊള്ളയാണ് പിണറായിയുടെ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് എ.പി അബ്ദുള്ളകുട്ടി
സ്വർണക്കടത്ത് സംഭവത്തിൽ സിബിഐയും എൻഐഎയും മാത്രമല്ല അന്താരാഷ്ട്ര ഏജൻസികളും അന്വേഷിക്കണം. ഇവർ മുമ്പും പലതവണ സ്വർണക്കടത്ത് നടത്തിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗുകൾ പരിശോധിക്കില്ലെന്ന നിയമത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ മാറ്റം വരുത്തണം. ശിവശങ്കർ തുടങ്ങിയതെല്ലാം വിവാദമാണ്. ആ വിവാദങ്ങളാണ് സർക്കാരിനെ കുടുക്കിലാക്കിയത്. ആ ശിവശങ്കർ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ്‌ പി. ബാലകൃഷ്ണൻ, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്‍റ്‌ പി .സുദർശൻ ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Last Updated : Jul 8, 2020, 5:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.