കണ്ണൂർ: തലശ്ശേരി മേഖലയിൽ തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. വേങ്ങാട് പഞ്ചായത്തിലെ പടുവിലായി, ഊർപ്പള്ളി, കല്ലിക്കുന്ന്, ഓടക്കാട്, മുണ്ട മൊട്ട, ചാമ്പാട് എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായ ആക്രമം നടന്നത്. കല്ലിക്കുന്നിലെ കെ കെ രമേശൻ, സജിത്, ഊർപ്പള്ളി സ്വദേശികളായ നാരായണൻ, പുത്തലത്ത് അബ്ദുള്ള, മുണ്ടമൊട്ടയിലെ പത്മിനി, ഭാസ്ക്കരൻ കരാച്ചി, ഓടക്കാട് കുഞ്ഞിരാമൻ, ചാമ്പാട് രാഘവൻ, പടുവിലായ് സി കെ സുരേഷ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാല് പേർക്ക് ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. വീടുകളിലെ വളർത്തു മൃഗങ്ങളെയും കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം.
തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക് - തെരുവുനായ
പരിക്കേറ്റവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
![തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4966614-thumbnail-3x2-jj.jpg?imwidth=3840)