കണ്ണൂർ: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീനാണ് (46) പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചത്. ഒരാഴ്‌ച മുമ്പ് ദുബൈയിൽ നിന്ന് വന്ന ഇദ്ദേഹം തലശ്ശേരിയിലെ ലോഡ്‌ജിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. രക്തസമ്മർദ്ദം വർധിച്ചതോടെ ഷംസുദീനെ ഇന്നലെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ ആയതോടെ പരിയാരത്തേക്ക് മാറ്റി. തലയിൽ രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധന ഫലം നാളെ ലഭിക്കും.
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു - covid quarantine
മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീനാണ് പരിയാരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചത്