തലശ്ശേരി: പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ദേശീയ പാതയിലായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. വൈദ്യുതി തൂൺ പൂർണമായും തകർന്ന് ബസ്സിന്‍റെ മുകളിലേക്ക് വീണ നിലയിലായിരുന്നു.
അഗ്നിശമന സേനയുടെയും കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ പൊട്ടി വീണ വൈദ്യുതി ലൈൻ പുനസ്ഥാപിച്ചത്. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.