ETV Bharat / state

തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ വീതികൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു

തളിപ്പറമ്പ് - ഇരിട്ടിസംസ്ഥാനപാത 45 കിലോമീറ്റർ ദൂരം 35 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്

തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ വീതികൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു  തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാത  Taliparambu  Iritti  Taliparambu Iritti State Highway
തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ വീതികൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു
author img

By

Published : Oct 21, 2020, 9:39 AM IST

Updated : Oct 21, 2020, 10:19 AM IST

കണ്ണൂർ: തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ വീതികൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പണിയാണ് പുനരാരംഭിച്ചത്. സംസ്ഥാനപാത-36 ന്‍റെ വികസനത്തിൽ റോഡിലെ ഒൻപത് അപകടവളവുകൾ മാറ്റി റോഡ് വീതി കൂട്ടുന്നതിന് കൃഷി വകുപ്പിന്‍റെ 60 സെന്‍റ് സ്ഥലം വിട്ട് കിട്ടാൻ അനുമതിയായതോടെ പ്രവർത്തി തുടങ്ങിരുന്നു. എന്നാല്‍ ലോക്ക് ഡൗൺ കാരണം പ്രവര്‍ത്തികള്‍ പിന്നീട് നിർത്തി വെക്കുകയായിരുന്നു.

തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയിൽ വീതികൂട്ടൽ പ്രവർത്തികൾ പുനരാരംഭിച്ചു

തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാത 45 കിലോമീറ്റർ ദൂരം 35 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. കരിമ്പം ഫാം വരെയുള്ള ചില ഭാഗങ്ങൾ ആറ് മാസം മുമ്പ് തന്നെ ടാറിംഗ് പ്രവർത്തി പൂർത്തിയാക്കിയിരുന്നു. കൂടാതെ ചിറവക്ക് മുതൽ കപ്പാലം വരെയുള്ള ഭാഗത്തും പ്രവർത്തി പൂർത്തീകരിച്ചു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സമ്പൂർണ ലോക്ക് ഡൗൺ വന്നതോടെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കപ്പാലത്ത് നിന്നും ടാറിംഗ് പുനരാരംഭിക്കുകയാണ്. ഇതിന്‍റെ ഭാഗമായി സ്ഥലം വിട്ടു നൽകിയവരുടെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി തുടങ്ങി. കരിമ്പം ഫാമിനകത്ത് കൂടി കടന്നുപോകുന്ന റോഡിലെ വളവുകൾ മാറ്റുന്നതിന് ഒരേക്കർ സ്ഥലം ഇതിനകം സർക്കാർ വിട്ടുനൽകിയിട്ടുണ്ട്. കരിമ്പം കൃഷിത്തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിന്‍റെ വീതി 15 മീറ്ററായിട്ടാണ് വർധിപ്പിക്കുന്നത്. ഏറെ വാഹനാപകടങ്ങൾ നടന്ന പതിനൊന്നാം വളവ് ഉൾപ്പെടെ ഇതോടെ വീതികൂട്ടി ഡിവൈഡർ നിര്‍മിച്ച് അപകടരഹിതമാക്കാൻ കഴിയും. ചൊറുക്കള മുതൽ ചിറവക്ക് വരെയുള്ള ഭാഗത്ത് ഇരട്ടറോഡുകളും മധ്യത്തിൽ ഡിവൈഡറും സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.

Last Updated : Oct 21, 2020, 10:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.