കണ്ണൂർ: ബസില്‍ കയറുന്നതിനിടെ വിദ്യാർഥിയെ ക്ലീനർ തള്ളിയിട്ടു. കണ്ണൂർ കൂടാളി സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ ഇരട്ടി ബസിൽ കയറിയ വിദ്യാർഥിയെയാണ് ക്ലീനർ തള്ളി റോഡിലിട്ടത്. സംഭവത്തിൽ ക്ലീനർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം.
കണ്ണൂർ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെയാണ് ബസിൽ കയറുന്നതിനിടെ ക്ലീനർ തള്ളിയിട്ടത്. സംഭവത്തിൽ ഇരിട്ടി - കണ്ണൂർ റൂട്ടിൽ ഓടുന്ന കെ.സി.എം ബസ്സിലെ ക്ലീനർ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ബസ് പിടിച്ചെടുത്തിട്ടുണ്ട്.