ETV Bharat / state

വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു - drown

പത്താംക്ലാസ് വിദ്യാര്‍ഥി മിനാജ് ആണ് മരിച്ചത്.

മിനാജ്
author img

By

Published : Jul 2, 2019, 5:25 PM IST

കണ്ണൂര്‍: വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്. മാഹിപന്തക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. സ്കൂള്‍ അവധി ആയിരുന്നതിനാല്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു മിനാജ്. നീന്തല്‍ നല്ല വശമില്ലാതിരുന്നതിനാല്‍ ടയറിന്‍റെ ട്യൂബില്‍ പിടിച്ചായിരുന്നു നീന്തിയത്. നീന്തുന്നതിനിടെ ട്യൂബില്‍ നിന്നുള്ള പിടിത്തം വിട്ട് മുങ്ങിപ്പോകുകയായിരുന്നു. മറ്റ് കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറുകരയില്‍ ഉണ്ടായിരുന്ന യുവാക്കള്‍ എത്തിയാണ് മിനാജിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഉച്ചയ്ക്ക് 1. 30 ന് ആയിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Intro:Body:

മാഹിപന്തക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥി ചമ്പാട് പുഞ്ചക്കരയിലെ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്. പഠിപ്പ് മുടക്കായതിനാല്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്താനിറങ്ങിയതായിരുന്നു. നീന്തല്‍ നല്ല വശമില്ലായിരുന്ന മിനാജ് ടയറിന്റെ റ്റൂബില്‍ പിടിച്ച് നീന്തുന്നതിനിടെ പിടിത്തംവിട്ടു മുങ്ങിപ്പോവുകയായിരുന്നു. മറ്റുകുട്ടികള്‍ ബഹളംവച്ചതോടെ മറുവശത്ത് കുളിക്കുകയായിരുന്ന യുവാക്കള്‍ എത്തി മിനാജിനെ പുറത്തെടുത്ത് ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്കു 1.30നായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇ ടി വിഭാരത് കണ്ണൂർ .

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.