കണ്ണൂർ: പയ്യന്നൂർ തായിനേരിയിലെ എംആർസിഎച്ച് സ്കൂളിനു സമീപത്തെ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ച നിലയിൽ. തായിനേരിയിലെ അയിഷയുടെ ഉടമസ്ഥതയിലുള്ള KL 59 L 4227 നമ്പർ സ്കൂട്ടറാണ് കത്തിനശിച്ചത്. തിങ്കളാഴ്ച(12.09.2022) പുലർച്ചെയാണ് സംഭവം.
അയിഷയുടെ ഭർത്താവിൻ്റെ കടയിലെ ജീവനക്കാരനായ അജിത്ത് യേശുദാസൻ എന്നയാളാണ് ഞായറാഴ്ച(11.09.2022) രാത്രി സ്കൂട്ടർ സംഭവസ്ഥലത്ത് നിർത്തിയിട്ടത്. അജിത്തിൻ്റെ വീട്ടിലേക്ക് വാഹനം കയറാൻ പാകത്തിന് വഴിയില്ലാത്തതിനാൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിടുകയായിരുന്നു. പുലർച്ചെ അജിത്ത് തന്നെയാണ് സ്കൂട്ടർ കത്തിയ നിലയിൽ കണ്ടത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തേ ഉളിയത്തു കടവ് പാർക്കിൽ ഇരിക്കുന്നതിനെച്ചൊല്ലി അജിത്തുമായി ചിലർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് നിലവിലെ സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
Also read: video: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; എടവണ്ണയില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്