ETV Bharat / state

സംസ്ഥാന സ്‌കൂൾ കായിക മേള; പാലക്കാട് മുന്നേറുന്നു

author img

By

Published : Nov 18, 2019, 12:33 PM IST

Updated : Nov 18, 2019, 2:36 PM IST

99 പോയിന്‍റുമായി എറണാകുളം രണ്ടാമതും 59 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്

സംസ്ഥാന സ്‌കൂൾ കായിക മേള; പാലക്കാട് മുന്നേറുന്നു

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ പ്രകടനങ്ങൾ ആവേശത്തോടെ തുടരുന്നു. മൂന്നാം ദിനമായ ഇന്ന് 54 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോൾ 110 പോയിന്‍റുമായി പാലക്കാടാണ് ഒന്നാമത്. 99 പോയിന്‍റുമായി എറണാകുളം രണ്ടാമതും 59 പോയിന്‍റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

സ്കൂൾ തലത്തിൽ പാലക്കാട് കുമാരപുത്തൂർ സ്കൂളിന് 43 പോയിന്‍റും എറണാകുളം മാർ ബേസിലിന് 34 പോയിന്‍റും ലഭിച്ചു . എറണാകുളം മണീട് എച്ച് എസ് ആണ് മൂന്നാം സ്ഥാനത്ത്.

ജൂനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ പാലക്കാട് മാത്തൂർ സി.എഫ്‌.ഡി.വി.എച്ച്.എസ്.എസിലെ കെ.പി പ്രവീൺ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്‍ററിയിലെ നന്ദന ശിവദാസ് മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി.

ജൂനിയർ പെൺകുട്ടികളുടെ നടത്തത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വി.പി ആദിത്യ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ കോഴിക്കോട് ഹോളി ഫാമിലി എച്ച്എസ്എസിലെ കെ.പി സരിക സ്വർണം നേടി.

ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാടിന്‍റെ റിജോയ് ജെക്കാണ് സ്വർണം. സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് കുമാരപുത്തൂർ സ്‌കൂളിലെ സി. ചാന്ദിനി ചാമ്പ്യനായി. സീനിയർ അണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എറണാകുളം മതിരപ്പളളി സ്‌കൂളിലെ എസ്. സുജീഷ് ഒന്നാമതെത്തി.

ജൂനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ ഒന്നും രണ്ടും സ്ഥാനം എറണാകുളം കോതമംഗലം മാർ ബേസിലെ ആനന്ദ്, അക്ഷയ് എന്നിവർ നേടി.

Intro:Body:

സ്കൂൾ കായിക മേളയിലെ മൂന്നാം ദിനത്തിലെ മത്സരങ്ങൾ ആരംഭിച്ചു. ജൂനിയർ ബോയ്സിന്റെ 5000 മീറ്റർ നടത്തത്തിൽ പാലക്കാട് മാത്തൂർ സിഎഫ്ഡിവിഎച്ച്എസ് എസ്സിലെ കെ പി പ്രവീൺ സ്വർണ്ണം നേടി. സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററിയിലെ നന്ദന ശിവദാസ് ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളുടെ നടത്ത മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്സ്എസ്സിലെ ആദിത്യ വിപി സ്വർണ്ണം നേടി. മൂന്നാം ദിനത്തിൽ മുപ്പത്തിമൂന്ന് ഫൈനലുകളാണ് നടക്കുക. റിലേ മത്സരങ്ങളും ഹാമർ ത്രോയും ഇന്ന് നടക്കും.

1500 മീറ്റർ ജൂനിയർ ഗേൾസ് നടത്ത മത്സരത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററിയിലെ  സരിക കെ പി സ്വർണ്ണം നേടി.

 സംസ്ഥാന സ്കൂൾ കായിക മേളയിൽ 49 മത്സരഫലങ്ങൾ പുറത്ത് വന്നപ്പോൾ 98 പോയിന്റുമായി പാലക്കാട് ഒന്നാമത്. 85 പോയന്റുമായി എറണാകുളം രണ്ടാമത്. 59 പോയിന്റുമായി കോഴിക്കോട് മൂന്നാമത്. സ്കൂൾ തലത്തിൽ പാലക്കാട് കുമാരപുത്തൂർ സ്കൂൾ 36 പോയിന്റ്, മാർ ബേസിൽ എണകുളം 25 പോയിന്റ്

Conclusion:
Last Updated : Nov 18, 2019, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.