കണ്ണൂർ: കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവച്ച് ഇന്നലെയാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ 20 ഓളം പേർ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ആസ്റ്റർ മിംസ് ആശുപത്രിയിലും ചികിത്സ തേടി.
അപകടത്തിൽപ്പെട്ട മുഴുവൻ പേരുടെയും ആരോഗ്യ നില വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്.