ETV Bharat / state

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു, സിപിഎമ്മുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നെന്ന് ആരോപണം - കണ്ണൂര്‍ പാനുണ്ട

ഞായറാഴ്‌ച പിണറായി പാനുണ്ടയില്‍ സിപിഎം-ആര്‍എസ്‌എസ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനാണ് തിങ്കളാഴ്‌ച പുലര്‍ച്ചയോടെ കുഴഞ്ഞുവീണ് മരിച്ചത്

kannur  rss worker death  കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു  കണ്ണൂര്‍ പാനുണ്ട  തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രി
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു, സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണം
author img

By

Published : Jul 25, 2022, 10:19 AM IST

കണ്ണൂര്‍ : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ജിംനേഷ് മരിച്ചതെന്നാണ് ആര്‍.എസ്.എസിന്‍റെ ആരോപണം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഇന്ന് (25-07-2022) പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞുവീഴുകയായിരുന്നു.തുടര്‍ന്ന് മരണം സംഭവിച്ചു.

ഞായറാഴ്‌ച പ്രദേശത്ത് സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം ഉണ്ടായിരുന്നു. പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് ജിംനേഷ് കുഴഞ്ഞുവീണത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ പുലര്‍ച്ചെ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പാനുണ്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആര്‍എസ്എസിന്‍റെ ആരോപണം.

സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ബിജെപി ജില്ല പ്രസിഡന്‍റ് എന്‍.ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.