കണ്ണൂർ: രാമന്തളി ജമാഅത്ത് പള്ളിയിലെ കഞ്ഞിയ്‌ക്ക് എന്തോ സവിശേഷതയുണ്ടെന്ന് അത് ഒരു തവണ രുചിച്ച ആരും പറയും. ഇവിടുത്തെ കഞ്ഞിയുടെ ചേരുവകളും പാചകവും പരമ്പരാഗതത്തനിമ ചോരാതെയാണ്. രാമന്തളി പള്ളിയിലെ കഞ്ഞിയെ സവിശേഷമാക്കുന്നതും അതാണ്. പച്ചരിയും ചെറുപയറും ജീരകവും സവാളയുമെല്ലാം ചേരുന്ന കഞ്ഞിയുടെ ആരാധകരാണ് ജാതിമത ഭേദമന്യേ രാമന്തളിക്കാർ.
17 ശുഹദാ മഖാമിനോടു ചേർന്ന പള്ളിയായതിനാൽ കർണാടകത്തിൽ നിന്ന് പോലും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. വിശേഷാവസരങ്ങളിൽ കഞ്ഞിയ്‌ക്ക് ആവശ്യക്കാർ ഏറെയാണ്. രാമന്തളി മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് കഞ്ഞിയുടെ നിർമാണം.