കണ്ണൂർ : കേന്ദ്ര സർക്കാർ നിലപാടുകൾ സമ്പന്നരെയും കോർപ്പറേറ്റുകളെയും സംരക്ഷിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ധന വിലയും പാചകവാതക വിലയും സർക്കാർ വർധിപ്പിച്ചു. റെയില്‍വേയില്‍ സ്വകാര്യവത്കരണം നടത്തി. ഇങ്ങനെ നേടിയ 23 ലക്ഷം കോടി രൂപ പോകുന്നത് നരേന്ദ്ര മോദിയുടെ സുഹൃത്തുക്കൾക്കാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കണ്ണൂർ ഡിസിസി മന്ദിരം ഉദ്‌ഘാടനം ചെയ്‌ത് രാഹുൽ ഗാന്ധി
സുപ്രധാന വ്യവസായങ്ങളെയും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കുന്നതിന് കോൺഗ്രസ് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിന്‍റെ പുതിയ കെട്ടിടം ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിൽ സെമി കേഡര്‍ സംവിധാനം
അതേസമയം പാര്‍ട്ടിയില്‍ ഒരുപാട് മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അച്ചടക്കം കുറഞ്ഞു. അച്ചടക്കമില്ലാത്ത പാര്‍ട്ടിക്ക് രാഷ്‌ട്രീയ മണ്ഡലത്തില്‍ നിലനില്‍ക്കാനാവില്ല. പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലേക്ക് മാറ്റുമെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും സുധാകരന്‍ പറഞ്ഞു.
ALSO READ: 'നിയമനം പ്രത്യേക സെല്ലിന്‍റേത്, അറിഞ്ഞയുടൻ മരവിപ്പിക്കാനാവശ്യപ്പെട്ടു': വിശദീകരണവുമായി ഷാഫി പറമ്പിൽ
കെ. സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.
എഐസിസി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പി.ടി തോമസ്,ടി. സിദ്ദിഖ്,കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.