കണ്ണൂർ : പരിയാരം ഗവ. മെഡിക്കൽ കോളജിലേ നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മെഡിക്കൽ കോളജിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.
പ്രവര്‍ത്തി യഥാസമയം പരിശോധിക്കുമെന്നും ഇതിനായി ഒരു നോഡൽ ഓഫിസറെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനത്തെ ഏക മെഡിക്കൽ കോളജാണ് പരിയാരത്തേത്. വടക്കേ മലബാറിൻ്റെ പ്രധാന ചികിത്സാകേന്ദ്രം കൂടിയാണിത്.
Also Read: ജി20 : മോദി റോമാ കൺവെൻഷൻ സെന്‍ററില്‍ ; സ്വീകരിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി
നടപ്പാത, ചുറ്റുമതിൽ ഉൾപ്പടെയുള്ളവയുടെ കാര്യം പരിശോധിക്കും. മെഡിക്കൽ കോളജിൻ്റെ സമഗ്ര വികസനത്തിനുള്ള എല്ലാ നടപടികളും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പൊതുമരാമത്ത് വകുപ്പ് സബ്‌ഡിവിഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.