കണ്ണൂർ: മതപണ്ഡിതർ ഇടത് സംഘടനകളുമായി വേദി പങ്കിടുന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയപാർട്ടികൾ അഭിപ്രായം പറയേണ്ടതില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മതപണ്ഡിതർ ഏത് പരിപാടികളിൽ പങ്കെടുക്കണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്ത് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആയിരുന്നുവെന്നും എല്ലാ വിഭാഗക്കാരും ഇതംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും കാന്തപുരം കണ്ണൂരിൽ പറഞ്ഞു.
മതപണ്ഡിതർ ഏത് പരിപാടികളിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികളല്ലെന്ന് കാന്തപുരം - കണ്ണൂർ
നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.