ETV Bharat / state

പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം; 60 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ് - local polls 2020

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി അടക്കമുള്ള 60 പേർക്കെതിരെയാണ് കേസ്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിന്‍റെ രണ്ട് സീറ്റുകൾ പിടിച്ചെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു.

police booked against sixty udf workers  പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം  60 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്  യുഡിഎഫ്  തദ്ദേശ തെരഞ്ഞെടുപ്പ്  തദ്ദേശ തെരഞ്ഞെടുപ്പ് 2020  local polls 2020  local polls
പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം; 60 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്
author img

By

Published : Dec 18, 2020, 7:17 PM IST

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്ത് പൊലീസ് നിർദേശം ലംഘിച്ച് പ്രകടനം നടത്തിയ 60 യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി അടക്കമുള്ള 60 പേർക്കെതിരെയാണ് കേസെടുത്തത്. ഫലപ്രഖ്യാപന ദിവസമാണ് പട്ടുവത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഇത്തവണ എൽഡിഎഫിന്‍റെ രണ്ട് സീറ്റുകൾ പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു.

കഴിഞ്ഞ തവണ മൂന്നു സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫിന് ഇതോടെ സീറ്റുകളുടെ എണ്ണം അഞ്ചായി വർധിപ്പിച്ച് നേട്ടമുണ്ടാക്കാനും കഴിഞ്ഞു. ഇതേ തുടർന്നാണ് ഫലം പുറത്തു വന്ന ശേഷം യുഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടന്നത്. കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രകടനം നടത്തിയതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.