ETV Bharat / state

മുസ്ലിങ്ങളെ വിലക്കിയ വിവാദ ബോര്‍ഡ് : പ്രതികരിക്കാനില്ലെന്ന് ക്ഷേത്രഭരണസമിതി - payyanur

കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മിറ്റിയുടെ വിവാദ ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഉത്സവപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ചു  ക്ഷേത്രക്കമ്മറ്റി ബോർഡ്  സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം  ഉത്സവപ്പറമ്പ്  ഉത്സവപ്പറമ്പ് ബോർഡ്  പയ്യന്നൂർ  payyanur temple  payyanur temple controversial board  temple controversial board  payyanur  കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ്
ഉത്സവപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്; സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം
author img

By

Published : Apr 17, 2021, 4:03 PM IST

കണ്ണൂർ: ഉത്സവപ്പറമ്പിൽ മുസ്ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ബോര്‍ഡ് വച്ചത് വിവാദമായതില്‍ പ്രതികരിക്കാനില്ലെന്ന് ക്ഷേത്രഭരണസമിതി. കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മിറ്റിയുടെ വിവാദ ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

25 വർഷമായി ബോർഡ് വയ്‌ക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. അതേ സമയം ഇത് ഏതെങ്കിലും ക്ഷേത്രാചാരത്തിന്‍റെ ഭാഗമായുള്ളതല്ലെന്നും ഉത്സവം നടക്കുന്ന അഞ്ചോ ആറോ ദിവസത്തേക്ക് മാത്രം പ്രസക്തിയുള്ള ബോർഡാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ബോർഡില്‍ പറയുന്ന പ്രകാരമുള്ള വിലക്കില്ലെന്നും പരിപാടികൾ അവതരിപ്പിക്കാനും വെടിക്കെട്ടിനും ചന്തകൾ നടത്താനും മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ എത്താറുണ്ടെന്നും പ്രദേശവാസികളിൽ ചിലർ വിശദീകരിക്കുന്നു.

സ്ഥലത്ത് മുൻപൊരിക്കല്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വർഗീയ വേർതിരിവുണ്ടാകാതിരിക്കാന്‍ വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ബോർഡ് വെയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന വാദവും നിലനില്‍ക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.