ETV Bharat / state

കാലപ്പഴക്കത്താൽ നാശോന്മുഖമായി പയ്യന്നൂർ കവ്വായി വാടിപ്പുറം പാലം - പയ്യന്നൂർ കവ്വായി വാടിപ്പുറം പാലത്തിൽ വിള്ളൽ

പയ്യന്നൂർ കവ്വായി വാടിപ്പുറം പാലത്തിന്‍റെ പല വശങ്ങളിലും വിള്ളൽ വീണ് അപകടാവസ്ഥയിലാണുള്ളത്. ഇതിനാൽ ഒരുപോലെ പ്രയാസം അനുഭവിക്കുകയാണ് നാട്ടുകാരും, യാത്രക്കാരും. നിലവിലെ പ്രശ്‌ന പരിഹാരത്തിന് അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Payyannur Kavvayi bridge in danger in Kannur  കാലപ്പഴക്കത്താൽ നാശോന്മുഖമായ അവസ്ഥയിൽ പയ്യന്നൂർ കവ്വായി വാടിപ്പുറം പാലം  പയ്യന്നൂർ കവ്വായി വാടിപ്പുറം പാലം  പയ്യന്നൂർ കവ്വായി വാടിപ്പുറം പാലം ഭീഷണി  പയ്യന്നൂർ കവ്വായി വാടിപ്പുറം പാലത്തിൽ വിള്ളൽ  അപകടാവസ്ഥയിൽ കണ്ണൂരിലെ പാലം
കാലപ്പഴക്കത്താൽ നാശോന്മുഖമായ അവസ്ഥയിൽ പയ്യന്നൂർ കവ്വായി വാടിപ്പുറം പാലം
author img

By

Published : Jul 29, 2022, 9:34 AM IST

കണ്ണൂർ: പയ്യന്നൂർ നഗരത്തെ കാവ്വായിയുമായി ബന്ധിപ്പിക്കുന്ന പയ്യന്നൂർ കവ്വായി വാടിപ്പുറം പാലത്തിന്‍റെ അവസ്ഥ നിലവിൽ വളരെ ശോചനീയമാണ്. കാലപ്പഴക്കത്താൽ പലത്തിന്‍റെ പലഭാഗങ്ങളും അടർന്നു പോയിട്ടുണ്ട്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും നിലവിലെ ബലക്ഷയം പരിഹരിക്കാൻ ആവശ്യമായ ശാശ്വത നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.

അധികൃതർ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പാലം പണിത് കഴിഞ്ഞിട്ട് 32 വർഷത്തോളം ആയെങ്കിലും ഇതേവരെ ആവശ്യമായ മെയിന്‍റനൻസ് വർക്ക്‌ നടത്തി ബലക്ഷയം പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിലെ അപകടാവസ്ഥയിലൂടെ വളരെ ഭീതിയോട് കൂടിയാണ് വാഹനങ്ങൾ പാലത്തിന് മുകളിൽ കൂടി കടന്നുപോകുന്നത്. കൂടാതെ പാലത്തിന്‍റെ വീതിക്കുറവ് കാരണം വലിയ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

പാലത്തിന്‍റെ ഇരുവശങ്ങളും കാടുമൂടിക്കിടക്കുകയാണ്. ഇവിടങ്ങളിൽ സാമൂഹ്യ വിരുദ്ധർ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം തള്ളുന്നതും പതിവായിട്ടുണ്ട്. അധികൃതർ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.