കണ്ണൂര്‍: പ്രളയഭീതിയില്‍ പറശ്ശിനിക്കടവിലെ 140ലധികം കച്ചവടക്കാർ. കൊവിഡ് വ്യാപന സാഹചര്യത്തിൽ നാല് മാസം മുമ്പേ അടച്ചിട്ട കടകളും സ്ഥാപനങ്ങളും തുറന്നിട്ട് ആഴ്ചകൾ കഴിയുമ്പോഴാണ് വെള്ളം കയറിയത്. ഇതോടെ സാധനങ്ങൾ മുഴുവൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണിവർ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവിടെയുള്ള വ്യപാരസ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി 50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതാണ്.
മഴ കനത്തതോടെ അന്നത്തെ അതെ സാഹചര്യം മുന്നിൽ കാണുകയാണ് വ്യാപാരിള്‍. കൊറോണ വന്നതോടെ മാർച്ച് മാസം അടച്ച കടകൾ കഴിഞ്ഞ മാസമാണ് ഇവർക്ക് തുറക്കാൻ കഴിഞ്ഞത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന 140 ഓളം കച്ചവടസ്ഥാപങ്ങളും 24 ഓളം ലോഡ്ജുകളും ഹോട്ടലുകളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ വലിയ നാശമുണ്ടായിട്ടും സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം വ്യാപാരികള്‍ പറഞ്ഞു.