കണ്ണൂർ: ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച. പഞ്ചലോഹ തിരുമുഖങ്ങളാണ് കവർന്നത്. മൂന്ന് ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്.
കവർച്ച നടത്തുന്നതിന് ഉപയോഗിച്ച സാധനങ്ങൾ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ(25.09.2022) അർധരാത്രിയാണ് സംഭവം. രാവിലെ എത്തിയ പൂജാരിയാണ് കവർച്ച നടന്നെന്ന് മനസിലാക്കിയത്.
പിന്നീട് ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും വിവരം അറിയിച്ചു. ചൊക്ലി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.