ETV Bharat / state

ഓണ്‍ലൈന്‍ ട്രേഡിങ് എന്ന വ്യാജേന തട്ടിപ്പ്; 9,63,300 രൂപ കവര്‍ന്നതായി പരാതി, അന്വേഷണം

Cyber Fraud Case: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്‍റെ പേരില്‍ തട്ടിപ്പ്. 1 ലക്ഷത്തോളം രൂപ കവര്‍ന്നതായി പരാതി. തട്ടിപ്പ് കോയിന്‍ ഡിസി എക്‌സ് ട്രേഡിങ് മാര്‍ക്കറ്റ് എന്ന വെബ്‌സൈറ്റിലൂടെ. യോനോ ആപ്പിന്‍റെ പേരിലും തട്ടിപ്പ് നടന്നതായി എടക്കാട് പൊലീസില്‍ പരാതി.

Online Trading Scam Case  Cyber Case Kannur  ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്  മട്ടന്നൂര്‍ തട്ടിപ്പ് കേസ്
Online Trading Fraud Case In Kannur; Man Lost 9,63,300 Rupees
author img

By ETV Bharat Kerala Team

Published : Jan 18, 2024, 9:35 PM IST

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കിയതായി പരാതി. മട്ടന്നൂര്‍ വെളിയമ്പ്ര സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. 9,63,300 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇന്നലെയാണ് (ജനുവരി 17) വെളിയമ്പ്ര സ്വദേശി മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്.

തട്ടിപ്പിന് ഇരയാക്കിയത് ഇങ്ങനെ: പരാതിക്കാരന്‍റെ ഫോണിലേക്ക് ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യാന്‍ താത്‌പര്യമുണ്ടോയെന്ന് അന്വേഷിച്ച് നിരന്തരം കോള്‍ വന്നു. 'കോയിന്‍ ഡിസി എക്‌സ് ട്രേഡിങ് മാര്‍ക്കറ്റ്' എന്ന സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റിലൂടെ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്‌തു. നിരന്തരം ഇത്തരം കോളുകള്‍ വന്നത് കൊണ്ട് തന്നെ പരാതിക്കാരന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി വെബ്‌സൈറ്റ് വഴി പണം നിക്ഷേപിച്ചു. വെബ്‌സൈറ്റിലെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് ഗഡുക്കളായാണ് പണം നിക്ഷേപിച്ചത് (Kannur Cyber Fraud Case).

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പണം നിക്ഷേപിച്ച രീതി ശരിയല്ലെന്നും വീണ്ടും പണം നല്‍കിയാല്‍ മാത്രമെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂവെന്നും വെബ്‌സൈറ്റില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഇതോടെയാണ് പരാതിക്കാരന് തട്ടിപ്പ് മനസിലായത്. ഇതേ തുടര്‍ന്നാണ് യുവാവ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത് (Cyber Fraud Case). സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

യോനോ ആപ്പിന്‍റെ പേരിലും തട്ടിപ്പ്: എടക്കാട് പൊലീസ് സ്റ്റേഷനിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യോനോ ആപ്പില്‍ നിന്നാണെന്ന വ്യാജേന സന്ദേശമയച്ച് പണം തട്ടിയതായാണ് പരാതി. മാവിലായി സ്വദേശിയാണ് പരാതിക്കാരന്‍.

പരാതിക്കാരന്‍റെ മൊബൈലിലേക്ക് യോനോ റിവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും മെസേജ് ലഭിച്ചു. യോനോ ആപ്പില്‍ നിന്നാണ് സന്ദേശമെന്ന നിലയിലാണ് ഫോണിലേക്ക് മെസേജ് വന്നത്. മെസേജിനൊപ്പം ലഭിച്ച ഒടിപി എന്താണെന്ന് ചോദിച്ച് ഉടനടി ഫോണിലേക്ക് കോള്‍ വരികയും ചെയ്‌തു. റിവാര്‍ഡ് ലഭിച്ചുവെന്ന് തെറ്റിദ്ധരിച്ച പരാതിക്കാരന്‍ ഒടിപി പറഞ്ഞു കൊടുത്തു.

ഒടിപി നല്‍കിയതോടെ പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്നും 49,875 രൂപ നഷ്‌ടപ്പെടുകയും ചെയ്‌തു. ഇതോടെയാണ് മാവിലായി സ്വദേശി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട: രാജ്യത്ത് സൈബര്‍ തട്ടിപ്പുകളില്‍ വന്‍ വര്‍ധനവാണ് അടുത്തിടെയായി ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ വാട്‌സ്‌ ആപ്പ്, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്നും മെസേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസേജ് അയക്കുകയോ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യുകയോ അരുത്.

മെസേജുകളാണെങ്കില്‍ അതിനെപ്പറ്റി കൂടുതല്‍ മനസിലാക്കിയതിന് ശേഷം മാത്രം മറുപടി നല്‍കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവുകയാണെങ്കില്‍ ഉടന്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണമെന്നും പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായി ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പരാതിപ്പെട്ടാല്‍ പ്രതികളെ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായകമാകുമെന്നും പൊലീസ് പറയുന്നു.

Also Read: സൈബര്‍ തട്ടിപ്പുകളില്‍ വന്‍ വര്‍ധന; 2023ല്‍ തട്ടിപ്പിന് ഇരയായത് 23,753 പേര്‍, നഷ്‌ടമായത് 201 കോടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.