ETV Bharat / state

One Man Protest : മന്ത്രി കെ രാധാകൃഷ്‌ണന് നേരിട്ട ജാതി അധിക്ഷേപത്തിൽ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം

author img

By ETV Bharat Kerala Team

Published : Sep 20, 2023, 3:31 PM IST

Caste Discrimination Against K Radhakrishnan : സ്വാമി ആനന്ദ തീർത്ഥൻ്റെ ആശ്രമ മതിൽ കെട്ടിനു പുറത്തായിരുന്നു സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ശീർഷാസന പ്രതിഷേധം നടന്നത്.

One Man Protest  Caste Discrimination Against K Radhakrishnan  Surendran Kookkanam One Man Protest  One Man Protest Against Caste Discrimination  One Man Protest for minister K Radhakrishnan  മന്ത്രി കെ രാധാകൃഷ്‌ണനു നേരിട്ട ജാതി അധിക്ഷേപം  സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം  ആനന്ദ തീർത്ഥൻ്റെ ആശ്രമത്തിൽ ഒറ്റയാൾ പ്രതിഷേധം  ചിത്രകാരനും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനം  ജാതിവിവേചനത്തിനെതിരെ പൊരുതിയ സ്വാമി ആനന്ദ തീർത്ഥൻ  നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്‌ടിച്ച പുരോഗമന കേരളം  നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ ജാതി അധിക്ഷേപം
One Man Protest
സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം

കണ്ണൂർ: പയ്യന്നൂരിൽ വച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനു നേരിട്ട ജാതി അധിക്ഷേപത്തിൽ ചിത്രകാരനും പരിസ്ഥിതി പൗരാവകാശ പ്രവർത്തകനും ശിൽപിയുമായ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന അതിനിന്ദ്യവും മനുഷ്യത്വരഹിതവുമായ ജാതി വിവേചനത്തിനെതിരെ പടപൊരുതിയ സ്വാമി ആനന്ദ തീർത്ഥൻ്റെ ആശ്രമ മതിൽ കെട്ടിനു പുറത്തായിരുന്നു അദ്ദേഹത്തില്‍റെ ശീർഷാസന പ്രതിഷേധം നടന്നത്.

നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്‌ടിച്ച പുരോഗമന കേരളം തലതിരിഞ്ഞ നിലയിലാണ് ഇന്നുള്ളതെന്നും ആധുനിക ലോകത്തും തീവ്രമായ ജാതിബോധം പേറുന്നവരെ പരിഹസിക്കാനും പൊതു സമൂഹത്തിൻ്റെ കണ്ണ്‌ തുറപ്പിക്കാനുമാണ് തൻ്റെ പ്രതിഷേധമെന്നും സുരേന്ദ്രൻ പറയുന്നു.

നിരവധി സാമൂഹ്യ വിഷയങ്ങളിൽ സർഗാത്മകമായ ഒറ്റയാൾ പ്രതിഷേധങ്ങൾ സുരേന്ദ്രൻ കൂക്കാനം മുൻപും നടത്തിയിട്ടുണ്ട്. അതേസമയം പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ വച്ചായിരുന്നു ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന് ജാതി അധിക്ഷേപം നേരിടേണ്ടി വന്നത്.

പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചെന്നും ജാതീയമായ വേർതിരിവിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചിരുന്നതായും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.