ETV Bharat / state

തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി

കലക്ടറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യം

കണ്ണൂര്‍  കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍  NDA  Taliparamba NDA candidate AP Gangadharan  kerala state assembly election  kerala state assembly election 2021  kerala election latets news  നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് പുതിയ വാര്‍ത്തകള്‍  തളിപ്പറമ്പ് നിയോജക മണ്ഡലം  എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.ഗംഗാധരന്‍
തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് അന്വേഷണം നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി
author img

By

Published : Apr 9, 2021, 10:24 AM IST

കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി.ഗംഗാധരന്‍ ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കലക്‌ടര്‍ ഉള്‍പ്പെടെയുളളവര്‍ ഒത്താശ ചെയ്‌തത് കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ള വോട്ട് ചെയ്‌തതെന്നും എപി ഗംഗാധരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്‌ത് അന്വേഷണം നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്‌തു. പതിനായിരത്തില്‍ കുറയാത്ത കളള വോട്ടുകളാണ് മണ്ഡലത്തില്‍ ചെയ്‌തിട്ടുള്ളത്. ബൂത്തുകളില്‍ കയറി ഏജന്‍റുമാരെ കൈയേറ്റം ചെയ്യുകയും നാട്ടില്‍ ഇല്ലാത്തവരുടെയും മരിച്ചു പോയവരുടെയും വോട്ടുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ ചെയ്‌തിട്ടുളളത്. ഒന്നിലേറെ ബൂത്തുകള്‍ ഉള്ളിടത്ത് പോലും ഒന്നോ രണ്ടോ പോലീസുകാരെയാണ് വിന്യസിച്ചതെന്നും കേന്ദ്രസേനയെ പല ബൂത്തുകളിലും നിയോഗിക്കാതിരുന്നത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കള്ള വോട്ട് ചെയ്യുന്നതിനാണെന്നും കലക്‌ടറാണ് ഇതിന് ഒത്താശ ചെയ്‌തതെന്നും ഗംഗാധരന്‍ ആരോപിച്ചു.

വ്യാപകമായി കള്ളവോട്ട് നടന്നെന്നും സിപിഎം ബൂത്തുകള്‍ പിടിച്ചെടുത്തുവെന്നും ആരോപിച്ച് നേരത്തെ തളിപ്പറമ്പ് മണ്ഡലത്തില്‍ റീപോളിങ് വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി വി.പി അബ്‌ദുള്‍ റഷീദും രംഗത്തെത്തിയിരുന്നു.

കൂടുതല്‍ വായനയ്‌ക്ക്: തളിപ്പറമ്പ് മണ്ഡലത്തിൽ റീപോളിങ് വേണമെന്ന് യുഡിഎഫ്

പൊലീസിന്‍റെയും കേന്ദ്രസേനയുടെയും സാന്നിധ്യവും സംരക്ഷണവും ഇല്ലാതിരുന്നത് കൊണ്ട് പ്രതിപക്ഷ കക്ഷികള്‍ ദുര്‍ബലമായ സ്ഥലങ്ങളില്‍ പല ബൂത്തുകളിലും ഏജന്‍റുമാര്‍ ഇരിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പറഞ്ഞു. പല ബൂത്തുകളില്‍ നിന്നും ഏജന്റുമാര്‍ സിപിഎം ഭീഷണി മൂലം ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ടന്നും എ.പി ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു. ആന്തൂര്‍ നഗരസഭയിലെ 114,144, 115 എന്നീ ബൂത്തുകളില്‍ വോട്ട് ചെയ്‌ത സ്ഥലത്തില്ലാത്തവരുടെ ലിസ്റ്റ് ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ ടിക്കാറാം മീണക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും എപി ഗംഗാധരന്‍ പറഞ്ഞു. ഒരു അന്വേഷണ സംഘത്തെ നിയോഗിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും കള്ളവോട്ട് ചെയ്‌ത വരെയും അതിന് ഒത്താശ ചെയ്‌തവരെയും നിയമനടപടിക്ക് വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കണമെന്നും എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.