ETV Bharat / state

കെ റെയില്‍ പ്രതിഷേധം; യുഡിഎഫ് സമരം കാപട്യമെന്ന് പി.സി ചാക്കോ

author img

By

Published : Mar 25, 2022, 6:17 PM IST

പയ്യന്നൂരിൽ എന്‍സിപിയുടെ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പ്രതിഷേധം  എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ  k rail protest  pc chacko on udf protest  ncp state secretary
യുഡിഎഫ് സമരം കാപട്യമെന്ന് പി.സി ചാക്കോ

കണ്ണൂര്‍: സില്‍വര്‍ലൈനിനെതിരായ യുഡിഎഫിന്‍റെ സമരം കാപട്യമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. ഡൽഹിയിൽ യുഡിഎഫ് എംപി മാർക്കെതിരായ പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ എന്‍സിപി (നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ടി)-യുടെ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമാണ്. അതിവേഗ റെയില്‍ പദ്ധതിയെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയവരാണ് യുഡിഎഫുകാര്‍. അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഇന്നേ വരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: K Rail: കെ റെയിലിന് കേന്ദ്രം ഒരു അനുമതിയും നല്‍കിയിട്ടില്ല: കെ സുരേന്ദ്രന്‍

എന്‍സിപി ബ്ലോക്ക് കമ്മിറ്റി ഒഫീസിന്‍റെ ഉദ്ഘാടന പരിപാടിയില്‍ എന്‍സിപിയിലേക്ക് വരുന്ന പ്രവർത്തകരെ ഷാളണിയിച്ചാണ് സ്വീകരിച്ചത്. പി .യു.രമേശൻ, അഡ്വ.സുരേഷ് ബാബു, പി.കെ.രവീന്ദ്രൻ, പി.കുഞ്ഞിക്കണ്ണൻ, എന്നീ നേതാക്കളും പരിപാടിയില്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.