കണ്ണൂർ : പയ്യന്നൂരിൽ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിൽ. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി പ്രസാദിനെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫിസിലായിരുന്നു വൈകിട്ട് വിജിലൻസ് സംഘത്തിന്‍റെ പരിശോധന.
ALSO READ: പത്ത് ഡാമുകളിൽ റെഡ് അലർട്ട് ; പെട്ടെന്ന് തുറക്കുമ്പോഴത്തെ ഭവിഷ്യത്തുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
വാഹനത്തിന്‍റെ ഫിറ്റ്നസ് രേഖകൾക്ക് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസാദിനെ കയ്യോടെ പിടികൂടിയത്.