ETV Bharat / state

കെ.എ.എസ് ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനവുമായി എംവി ഗോവിന്ദൻ - എംവി ഗോവിന്ദര്‍ മാസ്റ്റര്‍

സുഹൃത്തിന്‍റെ മകൾക്ക് തന്നെ റാങ്ക് നേട്ടമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. തൃച്ചംബരത്തെ വീട്ടിലെത്തിയാണ് മന്ത്രി എം.വി.ഗോവിന്ദൻ അഖിലയെ അഭിനന്ദിച്ചത്.

MV Govinder Master  KAS First Ranker  KAS First Rank holder Akhil chacho  KAS Exam  കെ.എ.എസ്  കെ.എ.എസ് ഒന്നാം റാങ്ക്  എംവി ഗോവിന്ദര്‍ മാസ്റ്റര്‍  അഖില ചാക്കോ
കെ.എ.എസ് ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനവുമായി എംവി ഗോവിന്ദര്‍ മാസ്റ്റര്‍
author img

By

Published : Oct 8, 2021, 9:03 PM IST

Updated : Oct 8, 2021, 9:21 PM IST

കണ്ണൂര്‍: കെ.എ.എസ് പരീക്ഷയിൽ സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് നേടിയ അഖില ചാക്കോക്ക് അഭിനന്ദനവുമായി മന്ത്രി എം.വി.ഗോവിന്ദനെത്തി. തന്‍റെ സുഹൃത്തിന്‍റെ മകൾക്ക് തന്നെ റാങ്ക് നേട്ടമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. തൃച്ചംബരത്തെ വീട്ടിലെത്തിയാണ് മന്ത്രി എം.വി.ഗോവിന്ദൻ അഖിലയെ അഭിനന്ദിച്ചത്.

കെ.എ.എസ് ഒന്നാം റാങ്കുകാരിക്ക് അഭിനന്ദനവുമായി എംവി ഗോവിന്ദൻ

സി.പി.എം. ഏരിയാ സെക്രട്ടറി കെ. സന്തോഷ് അടക്കമുള്ളവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സർവീസ് മേഖലയിലുള്ള സുപ്രധാന ചുവടുവെപ്പാണ് കെ.എ.എസെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കെ.എ.എസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

അഖിലയുടെ നേട്ടം കണ്ണൂർ ജില്ലയ്ക്കാകെ അഭിമാനാർഹമാണെന്ന് മന്ത്രി പറഞ്ഞു. തന്‍റെ സുഹൃത്തിന്‍റെ മകൾക്കാണ് ഈ നേട്ടമെന്നതും ഏറെ ആഹ്ലാദം പകരുന്നുണ്ട്. സിവിൽ സർവീസ് തലനാരിഴക്ക് നഷ്ടമായ അഖിലയുടെ ഈ നേട്ടം മറ്റുള്ളവർക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

Also Read: വിസ്മയ കേസ്: കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളി

Last Updated : Oct 8, 2021, 9:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.