ETV Bharat / state

കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ ; കേസെടുത്ത് പൊലീസ് - കേളകം പൊലീസ് മാവോയിസ്റ്റ് യുഎപിഎ

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്‌തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം

maoist presence in kannur  maoists in kottiyoor  മാവോയിസ്റ്റ് സാന്നിധ്യം കണ്ണൂർ  വനംവകുപ്പ് അധികൃതർ മാവോയിസ്റ്റുകളെ കണ്ടു  കേളകം പൊലീസ് മാവോയിസ്റ്റ് യുഎപിഎ  UAPA
കൊട്ടിയൂരില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍
author img

By

Published : Mar 12, 2022, 3:12 PM IST

കണ്ണൂർ : കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്‌തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Also Read: ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.