കണ്ണൂർ: അതിഥി തൊഴിലാളികൾ മടങ്ങിയതോടെ പ്രതിസന്ധിയിലായ കാർഷിക മേഖലക്ക് സഹായവുമായി മഹിളാ അസോസിയേഷന്‍റെ തൊഴിൽ സേന. ആന്തൂർ നഗരസഭയിലെ കോടല്ലൂർ പാടശേഖരത്തിലെ 36 ഏക്കർ സ്ഥലത്തെ നെൽകൃഷിയുടെ നടീൽ പ്രവർത്തനങ്ങൾക്കാണ് മഹിളാ അസോസിയേഷൻ പ്രവർത്തകർ രംഗത്തെത്തിയത്.
നേരത്തെ അതിഥി തൊഴിലാളികളായിരുന്നു കോടല്ലൂർ പാടശേഖരത്ത് കാർഷിക ജോലികൾ നടത്തിയിരുന്നത്. അവരെല്ലാം നാട്ടിലേക്ക് മടങ്ങിയത് മൂലം കൃഷി പ്രതിസന്ധിയിലായി. ഇതോടെയാണ് മഹിളാ അസോസിയേഷന്‍റെ തൊഴിൽ സേന വയലിലിറങ്ങിയത്. മഹിളാ അസോസിയേഷൻ കോടല്ലൂർ വില്ലേജ് കമ്മിറ്റിയാണ് 100 പേരടങ്ങുന്ന തൊഴിൽ സേനയെ രംഗത്തിറക്കിയത്.