ETV Bharat / state

മാഹി പള്ളി തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി - മാഹി സെന്‍റ് തെരേസ ദേവാലയം

മാഹി സെന്‍റ് തെരേസ ദേവാലയത്തില്‍ ഒക്ടോബർ 5 മുതൽ 22 വരെയാണ് തിരുന്നാൾ ആഘോഷം നടക്കുന്നത്.

Mahi Church  Mahi Church Thirunal festival  Mahi Church Thirunal  മാഹി പള്ളി  മാഹി പള്ളി തിരുനാള്‍ മഹോത്സവം  മാഹി സെന്‍റ് തെരേസ ദേവാലയം  മാഹി പൊലീസ്
മാഹി പള്ളി തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
author img

By

Published : Oct 6, 2022, 7:50 AM IST

കണ്ണൂര്‍: ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാഹി സെന്‍റ് തെരേസ ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തിന് കൊടിയോറി. ഒക്ടോബർ 5 മുതൽ 22 വരെയാണ് തിരുന്നാൾ നടക്കുന്നത്. ബുധനാഴ്‌ച (ഒക്‌ടോബര്‍ 5) ദേവാലയമുറ്റത്ത് ഇടവക വികാരി ഫാ.വിൻസെന്‍റ് പുളിക്കൽ കൊടിയുയർത്തിയതോടെയാണ് 18 ദിവസം നീണ്ട് നില്‍ക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

തിരുനാള്‍ മഹോത്സവത്തിന്‍റെ ഭാഗമായി അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചfരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പള്ളിയുടെ പ്രധാന കവാടത്തില്‍ പൊതുവണക്കത്തിനായി സ്ഥാപിച്ചിരുന്നു. തിരുസ്വരൂപത്തിൽ പുഷ്‌പഹാരങ്ങൾ അണിയിക്കാനും, പ്രാര്‍ഥനകള്‍ക്കുമായി സ്ഥലത്ത് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷങ്ങളുടെ ഭാഗമായി മാഹിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കി.

കേരളത്തിൽ നിന്നുള്ള വന്‍ കവര്‍ച്ച സംഘം മാഹിയില്‍ എത്തിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായി പൊലീസ് പരിശോധനയും കര്‍ശനമാക്കി. മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വളാട്ടിൻ്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സുരക്ഷ ഒരുക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.