കണ്ണൂർ: മദ്രസ വിദ്യാർഥിയായ ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അധ്യാപകനായ പന്നിയൂർ സ്വദേശി റസാഖിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനായി എത്തിയ ഒമ്പത് വയസുകാരനെ മദ്രസ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിനിരയായ കുട്ടി സംഭവം വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
Also read: കരിപ്പൂർ സ്വർണക്കവർച്ച; അഞ്ച് കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ
അറസ്റ്റ് ചെയ്ത പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പീഡന ആരോപണം ഉയർന്നതോടെ പള്ളി കമ്മറ്റി അധ്യാപകനെ പുറത്താക്കുകയും ചെയ്തു.