കണ്ണൂർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മദ്രസ പഠനം ആരംഭിച്ച ഉസ്‌താദിനെതിരെ കേസ്. തളിപ്പറമ്പ് കരിമ്പം സര്‍സയ്യിദ് കോളജ് റോഡിലെ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകന്‍ എ.പി ഇബ്രാഹിമിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ALSO READ: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്‌ച പുനരാരംഭിക്കും
പത്തോളം കുട്ടികൾക്കാണ് മദ്രസയുടെ ഒന്നാംനിലയിലെ ക്ലാസില്‍ ഇയാൾ ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ലംഘിച്ച് കൊണ്ട് പഠനം നടത്തിയത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പഠനം നിര്‍ത്തിവയ്പ്പിച്ച് കുട്ടികളെ പറഞ്ഞുവിടുകയായിരുന്നു.
അധ്യാപകനെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്തു. പതിനായിരം രൂപവരെ പിഴയും മൂന്നുമാസം വരെ തടവും ലഭിക്കാവുന്ന വകുപ്പാണിത്.