ETV Bharat / health

ബ്ലഷിന് പകരം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ ? എട്ടിന്‍റെ പണി ഉറപ്പ് - SIDE EFFECTS OF LIPSTICK

ലിപ്സ്റ്റിക് ബ്ലഷായും ഐഷാഡോ ആയും ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ശീലം പല ചർമ്മ പ്രശ്‌നങ്ങൾക്കും കരണമാകുമെന്ന് വിദഗ്‌ധർ ചൂണ്ടി കാട്ടുന്നു. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന്‍റെ പാർശ്വഫലങ്ങൾ എന്തൊക്കെയെന്ന് അറിയാം.

RISK BEHIND USING LIPSTICK  IS LIPSTICK SAFE FOR SKIN  ലിപ്സ്റ്റിക്കിന്‍റെ പാർശ്വഫലങ്ങൾ  LIPSTICK SIDE EFFECTS
Representational Image (Getty Images)
author img

By ETV Bharat Health Team

Published : Nov 12, 2024, 3:26 PM IST

സ്‌ത്രീകൾ പൊതുവെ മേക്കപ്പ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും. കണ്ണിൽ കണ്മഷിയും ചുണ്ടിൽ ലിപ്സ്റ്റിക്കും കവിളിൽ ഫൗണ്ടേഷനുമില്ലാതെ പുറത്തിറങ്ങാൻ മടിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. എന്നാൽ മറ്റ് മേക്കപ്പ് ഉത്പന്നങ്ങളെക്കാൾ കൂടുതൽ പലർക്കും ലിപ്സ്റ്റിക്കിനോട് അധിക താൽപര്യമുണ്ട്. എത്ര മേക്കപ്പ് ചെയ്‌താലും ലിപ്സ്റ്റിക് ഇട്ടില്ലെങ്കിൽ മേക്കപ്പ് അപൂർണ്ണമായിരിക്കും. ഇനി മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക് മാത്രമിട്ടാൽ മുഖത്തിന് ഒരു ബ്രൈറ്റ്‌നെസ് ലഭിക്കുകയും ചെയ്യും.

അതേസമയം ലിപ്സ്റ്റിക് ബ്ലഷായും ഐഷാഡോ ആയും ഉപയോഗിക്കുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാൽ ഈ ശീലം ചർമ്മത്തിന് ദോഷകരമാണെന്നാണ് വിദഗ്‌ധർ പറയുന്നത്. ലിപ്സ്റ്റിക്കിൽ ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ ചർമ്മ പ്രശ്‌നങ്ങൾക്ക് കരണമാകുമെന്ന് 'കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മാത്രമല്ല പതിവായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ചുണ്ടുകൾ വരണ്ടതാക്കുന്നത് ഉൾപ്പെടെ മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്‌ധർ ചൂണ്ടി കാട്ടുന്നു.

ബ്ലഷിന് പകരം ലിപ്സ്റ്റിക്ക് അരുത്

പോക്കറ്റ് ഫ്രണ്ട്ലി ആയതിനാൽ ലിപ്സ്റ്റിക് കൊണ്ട് നടക്കാൻ ഈസിയാണ്. അതിനാൽ ചുണ്ടിൽ മാത്രം ഉപയോഗിക്കേണ്ട ലിപ്സ്റ്റിക് പലരും ബ്ലഷായും ഐഷാഡോ ആയും ഉപയോഗിക്കുന്നു. മുഖത്തെ ചർമ്മം വളരെ സെൻസിറ്റീവ് അതിനാൽ തന്നെ ചർമ്മത്തിനായി മാത്രം പ്രത്യേകം തയ്യാറാക്കിയ ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ലിപ്സ്റ്റിക് ചർമ്മത്തിൽ പരീക്ഷിക്കുമ്പോൾ പല തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്‌ധർ പറയുന്നു.

മുഖത്ത് ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന്‍റെ പാർശ്വഫലങ്ങൾ

  • ചർമ്മത്തെ പ്രകോപിപ്പിക്കും
  • ചർമ്മ അലർജിക്ക് കാരണമാകും
  • സുഷിരങ്ങൾ അടയാനും മുഖക്കുരുവിനും കാരണമാകും
  • ചർമ്മം വരണ്ടതാക്കും

ലിപ്സ്റ്റിക്കിൽ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കൾ

പ്രിസർവേറ്റീവുകൾ, പെട്രോകെമിക്കലുകൾ, എമോലിയൻ്റുകൾ, ഫെത്തലെറ്റുകൾ, ബിസ്‌മത്ത് ഓക്‌സിക്ലോറൈഡ്, പോളിയെത്തിലീൻ ഗ്ലൈക്കോളുകൾ, ഹെവി ലോഹങ്ങൾ, ലെഡ്, സിലോക്സൈനുകൾ ഉൾപ്പെടെയുള്ള നിരവധി രാസവസ്‌തുക്കൾ ഉപയോഗിച്ചാണ് ലിപ്സ്റ്റിക്, ലിപ് ബാം തുടങ്ങിയവ നിർമിക്കുന്നത്. ലിപ്സ്റ്റിക്കിന് പകരമായി ഉപയോഗിക്കുന്ന ലിപ് പ്ലമ്പറിലാവട്ടെ മെന്തോൾ അല്ലെങ്കിൽ ക്യാപ്‌സൈസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.

ലിപ്സ്റ്റിക്കിന്‍റെ ദോഷഫലങ്ങൾ

ലിപ്സ്റ്റിക്കിന്‍റെ ഉപയോഗം ആരോഗ്യത്തെ സാരമായി ബാധിക്കും. നിലവാരം കുറഞ്ഞ പ്രിസർവേറ്റിവുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ലിപ്സ്റ്റിക്കുകളുടെ ഉപയോഗം ശരീരത്തിനുള്ളിലേക്ക് വിഷവസ്‌തുക്കൾ കടന്നുചെല്ലാനുള്ള സാധ്യത വർധിപ്പിക്കും. മാത്രമല്ല ചർമ്മത്തിലെ അലർജി, ക്യാൻസർ, എൻഡോക്രൈൻ സിസ്റ്റത്തിന്‍റെ തകരാർ. നാഡീവ്യൂഹ പ്രശ്‌നങ്ങൾ, വൃക്ക തകരാർ, തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ലിപ്സ്റ്റിക്കിന്‍റെ ഉപയോഗം കാരണമാകും. ലിപ്സ്റ്റിക്ക് പതിവായി ശരീരത്തിനുള്ളിൽ എത്തിയാൽ വയറിൽ ട്യൂമർ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്‌ധർ പറയുന്നു.

Ref : https://www.fda.gov/cosmetics/cosmetic-products/limiting-lead-lipstick-and-other-cosmetics

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ചർമ്മത്തിലെ ചുളിവുകൾ അകറ്റാം; ഇതാ ചില നുറുങ്ങുകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.