തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പിവി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താ സമ്മേളനവുമായി മുന്നോട്ട് വന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം തുടരുന്നതിനിടെ പിവി അൻവറിനോട് സമ്മേളനം നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചു. തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി.
അതേസമയം, ഭയപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. പരിമിതികള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കും. ജനങ്ങളോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന്‍റെ പേരില്‍ ഇരുപതിലധികം കേസുകളില്‍ എഫ്‌ഐആര്‍ ഇട്ടു. ജനോപകാരപ്രദമായ പദ്ധതികള്‍ കേരള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നും പിവി അന്‍വര്‍ വിമര്‍ശിച്ചു.
Also Read: ചേലക്കരയിൽ രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി; തെരഞ്ഞെടുപ്പ് സ്‌ക്വാഡിന്‍റെ പരിശോധന ഊര്‍ജിതം